
കാസര്‍കോട്: കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ഫൈസാന്‍ ആണ് മരണപ്പെട്ടത്. മാലിക് ദിനാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽപ്പെട്ടത്.
കൂടെ മുങ്ങിപ്പോയ സഹോദരനെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഫൈസാനും സഹോദരനും അടങ്ങുന്ന 11 അംഗ സംഘം ഇന്നലെ വൈകുന്നേരമാണ് മാലിക്ദീനാര്‍ പള്ളിയില്‍ എത്തിയത്.