മലപ്പുറം : മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.വെള്ളത്തിനടിയിലെ കല്ലിൽ കുരുങ്ങിയ ചൂണ്ട എടുക്കാൻ കനോലി കനാലിൽ ഇറങ്ങിയപ്പോൾ അപകടം ഉണ്ടായത്.
മണ്ണൂർ വളവ് വട്ടോളിക്കണ്ടി വീട്ടിൽ ശബരി മധുസൂദനൻ (22) ആണ് മരണപ്പെട്ടത്. വ്യാഴം വൈകിട്ട് 5.45 ഓടെ ചേലേമ്പ്ര പാറക്കടവിൽ കനോലി കനാലും പുല്ലിപ്പുഴയും യോജിക്കുന്ന മൂഴിയിലാണ് സംഭവം നടന്നത്.
ഒപ്പമുണ്ടായിരുന്ന യുവാവ് ബഹളം കേട്ട് ആളുകൾ എത്തിയെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമന സേനാംഗങ്ങൾ രണ്ടര മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ കനാലിൽ പാറയിടുക്കിൽ നിന്ന് രാത്രി 8.30 ന് ആണ് മൃതദേഹം കിട്ടിയത്.