കൊല്ലം : പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ സ്വദേശി അനീഷ് (39) ആണ് മരണപ്പെട്ടത്.കുരിയോട്ടുമല ഫാമിൽ വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു അനീഷ്.വൈദ്യുതാഘാതമേറ്റ് വീണ അനീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.