accident

പി​ക്ക​പ്പ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം |Accident death

തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി ടി.​വി. സു​കേ​ഷ്(38) ആ​ണ് മരണപ്പെട്ടത്
Published on

ക​ണ്ണൂ​ര്‍ : പ​യ്യ​ന്നൂ​രി​ൽ പി​ക്ക​പ്പ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി ടി.​വി. സു​കേ​ഷ്(38) ആ​ണ് മരണപ്പെട്ടത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​കേ​ഷ്.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി 12 ഓ​ടെ പ​യ്യ​ന്നൂ​ര്‍ ബി​കെ​എം ജം​ഗ്ഷ​നി​ൽ മി​ന ബ​സാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.സു​കേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റും എ​തി​രെ​വ​ന്ന പി​ക്ക​പ്പും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​കേ​ഷി​നെ പ​രി​യാ​രം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Times Kerala
timeskerala.com