
കറുകച്ചാൽ: കറുകച്ചാൽ മാന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ കാരുവേലിയിൽ പുത്തൻപുരയ്ക്കൽ ഗോപി കൃഷ്ണൻ (24) ആണ് മരിച്ചത്.
ചൊവ്വ രാത്രി 11ഓടെയാണ് അപകടം ഉണ്ടായത്. കറുകച്ചാലിൽ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു യുവാവ്. മാന്തുരുത്തികവലയിൽ വെച്ച് യുവാവിൻ്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരണപ്പെട്ടു.