ബൈ​ക്കി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു |Accident death

ബാ​ലു​ശേ​രി അ​റ​പ്പീ​ടി​ക തോ​ട്ട​ത്തി​ല്‍ ഷെ​റീ​ജ് (18) ആ​ണ് മരണപ്പെട്ടത്.
accident death
Published on

കോ​ഴി​ക്കോ​ട്: കാ​ക്കൂ​ർ ബ​സ് സ്റ്റോ​പി​ന് സ​മീ​പം ബൈ​ക്കി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യുവാവിന് ദാരുണാന്ത്യം. ബാ​ലു​ശേ​രി അ​റ​പ്പീ​ടി​ക തോ​ട്ട​ത്തി​ല്‍ ഷെ​റീ​ജ് (18) ആ​ണ് മരണപ്പെട്ടത്.

അപകടസമയം ഒപ്പമുണ്ടായിരുന്ന ബ​ന്ധു പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷെ​റീ​ജ് ഓ​ടി​ച്ച ബൈ​ക്ക് മെ​യി​ന്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​റീ​ജി​നെ ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Stories

No stories found.
Times Kerala
timeskerala.com