
കോഴിക്കോട്: വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് (23) ആണ് മരണപ്പെട്ടത്.
ഇന്ന് രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്.മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.