

ചെങ്ങന്നൂർ: കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം.മുളക്കുഴ ഗന്ധർവമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളപ്പിനിടെയുണ്ടായ അപകടം ഉണ്ടായത്.
മുളക്കുഴ മോഡി തെക്കേതിൽ പ്രമോദ് (49) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം നടന്നത്.കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ പ്രമോദ് കാൽ വഴുതി റോഡിൽ വീഴുകയായിരുന്നു.
വീഴ്ചയിൽ സാരമായി പരിക്കേറ്റ പ്രമോദിനെ ഉടനെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.