റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു |death

തിരുവനന്തപുരം സ്വദേശി ഡി.എസ്.ഷൈജു(48) ആണ് മരണപ്പെട്ടത്.
death
Published on

തിരുവനന്തപുരം : ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു(48) ആണ് മരണപ്പെട്ടത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ് ഷൈജു.

തിങ്കൾ രാവിലെയാണ് ദാരുണ സംഭവം നടന്നത്.നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴ‍ഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിച്ചു സംസ്കരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com