
തൃശൂർ : യുവാവിനെ കള്ളു ഷാപ്പിൽ നിന്ന് ബലമായി പുറത്തേയ്ക്ക് കൊണ്ടുപോയി ആക്രമിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. സഹോദരങ്ങളായ പൈനൂര്‍ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പിള്ളി വടക്കൻതുള്ളി വീട്ടിൽ ഷാരോൺ( സഞ്ജു 40) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നിന് രാത്രി 7.30 നാണ് തൃപ്രയാർ കള്ള് ഷാപ്പിൽ വെച്ച് സംഭവം നടന്നത്. വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് (34) മർദ്ദനമേറ്റത്. യുവാവ് കഴിച്ചുകൊണ്ടിരുന്ന പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു.
ഇത് തടഞ്ഞതോടെ കള്ളുഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിന്‍റെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് തൊട്ടടുത്തുള്ള ഹൈവേ മേൽപ്പാലത്തിനടിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.