
കോഴിക്കോട്: യാത്രക്കിടെ കാറിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു. വയനാട് നിരവില്‍പ്പുഴ സ്വദേശിയായ രാജീവ(30)നാണ് പാമ്പിന്റെ കടിയേറ്റത്.വടകരയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. സൂരജ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. കടിയേറ്റതിനെ തുടര്‍ന്ന് രാജീവനെ കുറ്റ്യാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സൂരജ് ഇതേ കാര്‍ മൂന്നാംകൈയ്യിലുള്ള വര്‍ക്ഷോപ്പില്‍ എത്തിച്ചു. ഇവിടെ വച്ച് കാറിലെ ബീഡിംഗ് അഴിച്ചുമാറ്റിയാണ് പാമ്പിനെ കണ്ടെത്തിയത്.