
ഇടുക്കി: ഉടുമ്പന്നൂരിൽ വാടക വീട്ടിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി(bodies found dead). ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവഘോഷ് ഫാനിൽ തൂങ്ങിയ നിലയിൽ ആയയിരുന്നു ഉണ്ടായിരുന്നത്. മീനാക്ഷിയെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.