
കണ്ണൂർ : മയക്കുമരുന്നുകളുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ കരിപ്പാൽ സ്വദേശി മുഹമ്മദ് മഷൂദ്.പി (29 ), അഴീക്കോട് നോർത്ത് സ്വദേശിനി ഇ. സ്നേഹ(25) എന്നിവരാണ് പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ റിസോർട്ടിലും സ്നേഹയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് രാസലഹരിയും ഹാഷിഷ് ഓയിലും കണ്ടെടുത്തത്. ആകെ 184.43 ഗ്രാം മെത്താംഫിറ്റമിൻ, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് സംഘം അറിയിച്ചു.