കൊല്ലം : കൊച്ചി നഗരത്തില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയിൽ.ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജുമന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം, ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്മെന്റില്‍ സിന്ധു (30) എന്നിവരാണ് പിടിയിലായത്.
കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനിടെ 3.87 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിക്കപ്പെട്ടത്.സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പിടികൂടാനായത്.
കൊല്ലം എസ്എന്‍ കോളേജിനുസമീപമുള്ള സ്വകാര്യ റെസിഡന്‍സിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.പരിശോധനയില്‍ അച്ചുവിന്റെ പക്കല്‍ നിന്ന് 1.985 ഗ്രാമും സിന്ധുവിന്റെ പക്കല്‍നിന്ന് 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. മുൻപും സമാനമായ കേസിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്.