മലയാളി യുവ ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു

Young Malayali doctor passes away in Kuwait
Published on

കുവൈത്ത്‌ സിറ്റി : മലയാളി യുവ ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട്‌ നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ എന്ന 36 കാരിയാണ് മരണപ്പെട്ടത്. വൃക്ക രോഗത്തെ തുടർന്ന്‌ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകടറായിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി വേണ്ടെന്നുവയ്ക്കുകയായിരുന്നു. കാസർകോട്‌ എക്സ്‌പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു.തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ആശുപത്രിയിലെ ഡോക്‌ടറുമായ വിപിനാണ്‌ ഭർത്താവ്. മകൻ വിവാൻ.മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com