

ആലപ്പുഴ: പുന്നപ്രയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് വീട്ടിലെ മുറിക്കുള്ളിൽ അഞ്ജിതയെ കണ്ടെത്തിയത്.പുന്നപ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണകാരണം വ്യക്തമല്ല. അഞ്ജിതയുടെ മരണത്തിൽ പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.അടുത്തിടെ അഭിഭാഷകയായി എൻറോൾ ചെയ്ത അഞ്ജിതയുടെ വിയോഗം നാടിനെ നടുക്കിയിരിക്കുകയാണ്. സഹപ്രവർത്തകരും നാട്ടുകാരും വലിയ ഞെട്ടലിലാണ്.