പാലക്കാട് : തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ പ്രതികരിച്ചത്.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്......
24 വയസ്സ് പ്രായമുള്ള,
കന്നിയങ്കത്തിനു ഇറങ്ങുന്ന
ഒരു KSU ക്കാരിയുടെ സ്ഥാനാർഥിത്വം
നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത
ഉണ്ടാക്കിയെങ്കിൽ
നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ …
വൈഷ്ണ സുരേഷ് 🔥
അതേ സമയം, ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. പുറത്താക്കുന്നത് വരെ കോണ്‍ഗ്രസ് ഔദ്യോഗിക ഓഫീസുകളില്‍ കയറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.