Shanavas

"വൃത്തികെട്ട ഗസ്റ്റ്, നീ പോടാ…നീയാരാ?...!" ; റിയാസിനെതിരെ ആഞ്ഞടിച്ച് ഷാനവാസ് | Bigg Boss

ക്ലീനിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷാനവാസിനെ ഗസ്റ്റായി എത്തിയ റിയാസ് പ്രകോകിപ്പിച്ചതാണ് വാക്കേറ്റത്തിലേക്കെത്തിച്ചത്
Published on

ബിഗ് ബോസിൽ ഹോട്ടൽ ടാസ്കിനിടെ ഷോയിലേക്ക് അതിഥിയായെത്തിയ റിയാസ് സലീമും മത്സാരാർഥിയായ ഷാനവാസും തമ്മിൽ ഏറ്റുമുട്ടി. ടാസ്കിൽ ക്ലീനിങ് സ്റ്റാഫായിരുന്ന ഷാനവാസിനോട് തൻ്റെ കിടക്ക വൃത്തിയാക്കാൻ റിയാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ യൂണിഫോം ഇടാതെ ഡ്യൂട്ടി ചെയ്യില്ലായെന്ന് ഷാനവാസ് പറഞ്ഞതോടെ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഷാനാവാസ് തൻ്റെ നിലപാടിൽ ഉറച്ച് നിന്നതോടെ റിയാസ് ബിഗ് ബോസ് വീട്ടിൽ മുഴുവൻ ചപ്പ് ചവറുകൾ വാരി ഇട്ടു. എന്നിട്ട് ഷാനവാസിനോട് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. യൂണിഫോം ഇട്ടതിനുശേഷം വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ റിയാസ് പ്രകോപനം തുടർന്നു. എന്നാൽ, തൊഴിലാളികളോട് ആജ്ഞാപിക്കാൻ അതിഥികൾക്ക് അവകാശമില്ലെന്നും ചൂഷ്ണം പാടില്ലെന്നും ഷാനവാസ് അറിയിച്ചു. തുടർന്ന് റിയാസിനെ ഷാനവാസ് വൃത്തികെട്ട ഗസ്റ്റെന്ന് വിളിക്കുകയും ചെയ്തു.

ശേഷം റിയാസ് ഷാനാവസിനെ പ്രകോപിപ്പിക്കുന്നത് തുടർന്നതോടെ, ഷാനവാസ് റിയാസിനെ നീ എന്ന് അഭിസംബോധന ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം വീണ്ടും കൂടി. പിന്നീട് ഷാനവാസ് റിയാസിനെ നീ പോടാ.... നീയാരാ?.. എന്നും കൂടി വിളിച്ചതോടെ താൻ ഇനി ഒന്നും സംസാരിക്കില്ല എന്ന് പറഞ്ഞു റിയാസ് മാറി നിന്നു.

Times Kerala
timeskerala.com