ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി
Published on

കൊച്ചി: ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കി രാജ്യത്തെ പ്രമുഖ വെൽത്ത്-ടെക് സ്ഥാപനമായ ഇൻക്രെഡ് മണി. പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ലിമിറ്റഡ്, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ പിഎഎംപി എസ്എ എന്നീ കമ്പനികൾ നടത്തുന്ന സംയുക്ത സംരംഭവുമായി സഹകരിച്ചാണ് ഇൻക്രെഡ് മണി ഈ സേവനം ആരംഭിച്ചത്.

കുറഞ്ഞ തുകയായ 10 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിക്ഷേപം ഏതുസമയത്തും വിറ്റ് പണമോ, നിക്ഷേപത്തിന് ആനുപാതികമായ സ്വർണം, വെള്ളി നാണയങ്ങളോ ബാറുകളോ ആക്കി മാറ്റാം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (എൽബിഎംഎ) അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക സ്വർണം, വെള്ളി ശുദ്ധീകരണ കമ്പനിയാണ് എംഎംടിസി - പിഎഎംപി. ഉയർന്ന പരിശുദ്ധി ഉറപ്പാക്കുന്നതിനാൽ, എംഎംടിസി - പിഎഎംപി കമ്പനി നിർമിക്കുന്ന സ്വർണ ബാറുകൾക്കും വെള്ളി ഉൽപന്നങ്ങൾക്കും ആഗോള മാർക്കറ്റിൽ ആവശ്യക്കാരേറെയാണ്. അതിനാൽ, നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷയും പരിശുദ്ധിയും ഉറപ്പാക്കാൻ എംഎംടിസി - പിഎഎംപിയുടെ പങ്കാളിത്തത്തിലൂടെ സാധിക്കും. രാജ്യത്തെ ഏതൊരു സാധാരണ പൗരനും ഏറ്റവും വിശ്വാസയോഗ്യവും അനുയോജ്യവുമായ നിക്ഷേപ പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഇൻക്രെഡ് മണി സിഇഒ വിജയ് കുപ്പ പറഞ്ഞു. നിത്യജീവിതത്തിൽ നാം നടത്തുന്ന ചെറിയ ചെലവുകൾ വലിയ നിക്ഷേപങ്ങളാക്കി മാറ്റാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com