ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കി സ്വയംപ്രാപ്തരാക്കി ജീവിക്കുന്നതിനു സന്ദര്‍ഭമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "സാകല്യം" പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ www.swd.kerala.gov.in സന്ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ഫോൺ: 0471-2343241