Scholarship: അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Scholarship: അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Published on

പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായവരും എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ സമർഥരായ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ ഇ - ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ചുവടെ പറയുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ ബന്ധപ്പെട്ട ജില്ലാ പ്രോജെക്ട് ഓഫിസ്/ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസുമായോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304594, 2303229, ടോൾ ഫ്രീ: 1800-425-2312.

Related Stories

No stories found.
Times Kerala
timeskerala.com