
പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ചു. തൽസ്ഥിതി ഫെബ്രുവരി 5 വരെ തുടരാൻ ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു. വടക്കഞ്ചേരിയിൽ പി.പി.സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. (panniyankara toll plaza)
വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല.