അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്നു ; ബിജെപി വാട്ട്സാപ്പ് ഗ്രൂപ്പിൽ രാജീവ് ചന്ദ്രശേഖറിന് രൂക്ഷവിമർശനം |Rajeev chandrashekhar

അധ്യക്ഷന് കൃത്യതയില്ലെന്ന് ആരോപിക്കുന്ന ഗ്രൂപ്പ് ചാറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
rajeev-chandrashekhar
Published on

തിരുവനന്തപുരം : ബിജെപി സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. അധ്യക്ഷന് കൃത്യതയില്ലെന്ന് ആരോപിക്കുന്ന ഗ്രൂപ്പ് ചാറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇന്റലക്ച്വല്‍ സെല്‍, കള്‍ച്ചറല്‍, പ്രൊഫണഷല്‍, ലീഗല്‍, ട്രെഡേഴ്‌സ് പരിസ്ഥിതി തുടങ്ങി ബിജെപിക്ക് കീഴിലെ 20 ഓളം സെല്ലുകളുടെ സംസ്ഥാന കണ്‍വീനര്‍മാരും കോ കണ്‍വീനര്‍മാരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം.

ഒരു തവണ പോലും അധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചില്ല. ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നും വിമർശനം.മോർച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതിൽ രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടു.

പാർട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് കള്‍ച്ചറല്‍ സെല്‍ കോ കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com