തിരുവനന്തപുരം: സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ(V.D. Satheesan). സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്നും സിപിഎമ്മിന്റേത് പ്രീണന നയമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. എന്നാൽ, യുഡിഎഫിന് ഉറച്ച മതേതര നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും ഒരുപോലെ എതിരാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, സിപിഎം മുൻപ് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല; ബിജെപിയുമായി പിണറായി സർക്കാർ സന്ധി ചെയ്തിരിക്കുകയാണെന്നും യോഗിയും പിണറായിയും നല്ല കൂട്ടുകാരായെന്നും വി ഡി സതീശൻ വിമർശിച്ചു.