യോഗേഷ് ഗുപ്തക്ക് 5 ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം ; ട്രൈബ്യൂണൽ ഉത്തരവ് |yogesh gupta

മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ത​വ​ണ​യാ​ണ് സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം മാ​റ്റി​യ​ത്.
yogesh gupta
Published on

തി​രു​വ​ന​ന്ത​പു​രം : ഡി​ജി​പി യോ​ഗേ​ഷ് ഗു​പ്ത​ക്ക് വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നാ​യി യോ​ഗേ​ഷ് ഗു​പ്ത വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ട്രൈ​ബ്യൂ​ണ​ലി​ൽ ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ള്ള സ്ഥ​ലം മാ​റ്റ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യോ​ഗേ​ഷ് ഗു​പ്ത കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന് അ​പേ​ക്ഷി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ത​വ​ണ​യാ​ണ് സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം മാ​റ്റി​യ​ത്.

സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോ​ഗേഷ് ​ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവെയ്ക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com