സ്മാർട്ട് ടെക്‌നോളജിയുമായി യമഹ ഹൈബ്രിഡ് സ്കൂട്ടർ ശ്രേണി വിപണിയിൽ

സ്മാർട്ട് ടെക്‌നോളജിയുമായി യമഹ ഹൈബ്രിഡ് സ്കൂട്ടർ ശ്രേണി വിപണിയിൽ
Published on

125 സിസി എഫ്‌.ഐ. ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണിക്ക് പുതുമയേകി യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ്. മികച്ച സ്മാർട്ട് ഫീച്ചറുകളും ആകർഷണീയമായ വർണ വൈവിധ്യങ്ങളുമുൾപ്പെടുത്തിയാണ് ഫാസിനോ 125 എഫ്.ഐ. ഹൈബ്രിഡ്, റേയ് ഇസഡ്.ആര്‍ 125 എഫ്.ഐ മോഡലുകൾ വിപണിയിലെത്തുന്നത്. ഇതിലൂടെ കൂടുതൽ കണക്റ്റഡ്, സ്റ്റൈലിഷ്, ഡൈനാമിക് റൈഡിംഗ് അനുഭവം ഉറപ്പാക്കുകയാണ് യമഹ.

‘എൻഹാൻസ്ഡ് പവർ അസ്സിസ്റ്" ഫംഗ്ഷനാണ് 2025-ലെ യമഹ ഹൈബ്രിഡ് സ്‌കൂട്ടർ നിരയിലെ പ്രധാന മാറ്റം. യമഹയുടെ നവീകരിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഈ സംവിധാനം, ഉയർന്ന പ്രകടന ശേഷിയുള്ള ബാറ്ററി, ഉയർന്ന ടോർക്ക് എന്നിവ നൽകുന്നു. ഇതിലൂടെ സ്റ്റാൻഡ്‌സ്റ്റിൽ നിലയിൽ നിന്ന് അതിവേഗം സ്റ്റാർട്ട് ആവുക, ഭാരമുള്ള ലോഡുകൾ വഹിക്കുക, കയറ്റം കയറുക തുടങ്ങിയ സാഹചര്യങ്ങളിൽ ശക്തമായ ആക്സിലറേഷനും മെച്ചപ്പെട്ട പ്രകടനവും ഉറപ്പാക്കുന്നു. സ്മാർട്ട് മോട്ടോർ ജനറേറ്റർ, സൈലന്റ് സ്റ്റാർട്ട്, സ്റ്റോപ്പ് & സ്റ്റാർട്ട് സിസ്റ്റം എന്നീ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത്തരം സവിശേഷ പ്രകടനങ്ങൾ സാധ്യമാകുന്നത്, കൂടാതെ ക്ലാസ്-ലീഡിംഗ് മൈലേജും മികച്ച യാത്രാസുഖവും ലഭ്യമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com