കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ
Published on

ഈ ഓണം കൂടുതല്‍ കളറാക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ മോട്ടോര്‍. ജനപ്രിയ ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്കും FZ മോട്ടോര്‍ സൈക്കിളുകള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവ്, സൗജന്യ ഇന്‍ഷുറന്‍സ്, അനായാസ ഫിനാന്‍സ് സ്‌കീമുകള്‍ എന്നിങ്ങനെ ഈ ഓണക്കാലത്ത് വാഹനം സ്വന്തമാക്കുവാനുള്ള സുവര്‍ണാവസരമാണ് യമഹ വാഗ്ദാനം ചെയ്യുന്നത്.

RayZR 125 Fi Hybrid, RayZR 125 Fi Hybrid സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ എന്നിവയ്ക്ക് 10,010 രൂപയുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Fascino 125 Fi Hybrid സ്‌കൂട്ടറിന് 7400 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്.

ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും.

FZ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 7,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും.

R15 മോഡല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 19,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും.

MT-15 14,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റിലും ആകര്‍ഷകമായ പലിശ നിരക്കുകളിലും ലഭിക്കും.

എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ മോഡലുകള്‍ക്കും 10 വര്‍ഷത്തെ മൊത്ത വാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നു. പുതിയ 10 വര്‍ഷ മൊത്ത വാറന്റിയില്‍ 2 വര്‍ഷ സ്റ്റാന്റേര്‍ഡ് വാറന്റിയും 8 വര്‍ഷത്തെ എക്‌സറ്റന്റഡ് വാറന്റിയുമാണ് ലഭിക്കുക. ഇതോടെ, ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്കും (Ray ZR Fi, Fascino 125 Fi), മാക്‌സി സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍ Aerox 155 Version S മോഡലിനും 1,00,000 കി. മീ വരെ വാറന്റി കവറേജ് ഉറപ്പാക്കുന്നു. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ക്കും (FZ Series, R15, MT-15) 1,25,000 കി.മീ വരെ വാറന്റി ഈ മൊത്ത വാറന്റി പ്രകാരം ലഭിക്കും.

സമീപത്തുള്ള യമഹ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ഈ ഓണക്കാലത്ത് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Related Stories

No stories found.
Times Kerala
timeskerala.com