'എസ്യുവി 7എക്സ്ഒ' പുതിയ എസ്യുവി പ്രഖ്യാപിച്ച് മഹീന്ദ്ര; 2026 ജനുവരി 5-ന് വേള്‍ഡ് പ്രീമിയര്‍ | XUV

എസ്യുവി 7എക്സ്ഒ ആയിരിക്കും മഹീന്ദ്രയുടെ പ്രീമിയം എസ്യുവി വിഭാഗത്തിലെ അടുത്ത മോഡലിന്‍റെ പേര്
XUV
TIMES KERALA
Updated on

കൊച്ചി: രാജ്യത്തെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എസ്യുവി 7എക്സ്ഒ ആയിരിക്കും മഹീന്ദ്രയുടെ പ്രീമിയം എസ്യുവി വിഭാഗത്തിലെ അടുത്ത മോഡലിന്‍റെ പേര്. നാല് വര്‍ഷത്തിനുള്ളില്‍ 300,000ത്തിലധികം ഉടമകളുമായി ഇന്ത്യയിലെ എസ്യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച എസ്യുവി 700ന്‍റെ ഏറ്റവും പരിഷ്ക്കരിച്ച പതിപ്പായിരിക്കും ഇത്. നിലവിലെ ഫീച്ചറുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഡിസൈനിലും, സാങ്കേതികവിദ്യയിലും, സുഖസൗകര്യങ്ങളിലും, പ്രകടനത്തിലും കൂടുതല്‍ മാറ്റങ്ങളുണ്ടാവും. പ്രീമിയം എസ്യുവി രംഗത്ത് മഹീന്ദ്രയുടെ നേതൃത്വം ശക്തിപ്പെടുത്തുന്ന തരത്തിലാണ് എസ്യുവി 7എക്സ്ഒ-യുടെ രൂപകല്‍പന. ഇതിലൂടെ നാളത്തെ എസ്യുവികള്‍ക്ക് വീണ്ടും വഴികാട്ടിയാവാനും മഹീന്ദ്ര ലക്ഷ്യമിടുന്നു. (XUV)

Related Stories

No stories found.
Times Kerala
timeskerala.com