കണ്ണൂർ : വിവാഹ പന്തലിന്റെ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് അപകടം നടന്നത്. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് അപകടപ്പെട്ടത്.
പന്തലിന്റെ ഇരുന്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് സുരേന്ദ്രന് ഷോക്കേറ്റത്. ഉടൻതന്നെ സുരേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.