ഇടുക്കി: ഉടുമ്പന്‍ചോലയിൽ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തേവാരം സ്വദേശി ലീലാവതി (60) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു അപകടം ഉണ്ടായത്.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ ദിവസേന ജോലിക്കായി വന്നു പോകുന്ന തൊഴിലാളി സംഘത്തില്‍പ്പെട്ട ആളായിരുന്നു ലീലാവതി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്‌റ്റേറ്റില്‍ നിന്നിരുന്ന ഉണക്ക മരം കടപുഴകി വീഴുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. എന്നാൽ മരം ലീലാവതിയുടെ മേൽ മരം വന്ന് പതിക്കുകയായിരുന്നു. ഉടൻ തന്നെ ലീലാവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.