ഇടുക്കി : പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് ശരീരത്തിൽ തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം.ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിൽ താമസിക്കുന്ന വിജയ് ശേഖര്‍ (56) ആണ് മരിച്ചത്. എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം.
തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ ഇന്ന് രാവിലെ 9.30നാണ് അപകടം ഉണ്ടായത്.ജോലിക്കിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറുകയായിരുന്നു.
ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റത് കൂടാതെ ഇയാളുടെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു. വിജയ് ശേഖറെ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചു.