വയനാട് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു: KSEB ലൈൻ മാറ്റുന്നതിനിടെ അപകടം | Wayanad Township

ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിലാണ് ഈ അപകടം നടന്നത്.
വയനാട് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു: KSEB ലൈൻ മാറ്റുന്നതിനിടെ അപകടം | Wayanad Township
Published on

വയനാട് : കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കെഎസ്ഇബി ലൈൻ മാറ്റുന്ന പ്രവൃത്തികൾക്കിടെയാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്. പനമരം സ്വദേശി രമേശാണ് മരിച്ചത്.(Worker dies after falling from electricity pole in Wayanad Township)

രമേശ് കയറിയ മരത്തിൻ്റെ പോസ്റ്റ് ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിലാണ് ഈ അപകടം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com