വിഴിഞ്ഞം : മീൻപിടിത്തത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ൽ വർഗീസ് റോബർട്ട്(51) ആണ് മരണപ്പെട്ടത്. ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവം നടന്നത്. വളളത്തിൽ വർഗീസ്, സഹോദരൻ വിൻസെന്റ്, ബന്ധുവായ റോബർട്ട്, കെന്നഡി, ഇഗ്നേഷ്യസ് എന്നിവരുമായി വിഴിഞ്ഞം ഹാർബറിൽ നിന്നായിരുന്നു മീൻപിടിത്തത്തിനു പുറപ്പെട്ടത്.
വെട്ടുകാട് ഭാഗത്തെ തീരക്കടൽ കഴിഞ്ഞുളള ഭാഗത്ത് വലവീശുന്നതിനിടെ ശാരീരിക ബുദ്ധിമുണ്ടായി വളളത്തിൽ വർഗീസ് കുഴഞ്ഞുവീണു. തുടർന്ന് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു.