'വർക്കേഷൻ' കരട് നയം ജനുവരിയിൽ: കേരളത്തെ മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി | Workation

കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Workation draft policy in January, Tourism Minister say,s will make Kerala a great destination
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് വർക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നയം അടുത്ത ജനുവരിയിൽ രൂപീകരിക്കുമെന്ന് വിനോദ സഞ്ചാര വികസന വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. തൊഴിലിനൊപ്പം വിനോദവും എന്ന പുതിയ പ്രവണതയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക.(Workation draft policy in January, Tourism Minister say,s will make Kerala a great destination)

സംസ്ഥാനത്തെ മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾക്ക് രൂപം നൽകും.

വിദൂര ജോലി ചെയ്യുന്നവർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചുകൊണ്ട് ജോലിയെടുക്കാൻ അവസരം നൽകുന്ന പുതിയ രീതിയാണിത്.പുതിയ നയം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com