

ഈ ഹാലോവിനിൽ, വണ്ടർല കൊച്ചി സന്ദർശകരെ മായക്കഥകൾ യാഥാർത്ഥ്യമാകുന്ന ഒരു അത്ഭുതലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വേഫെറർ ഫിലിംസുമായി ചേർന്ന് രൂപകൽപ്പന ചെയ്ത പ്രത്യേക തീം അനുഭവമായ “ലോകാ ലാൻഡ് ബൈ വണ്ടർല”, മലയാളത്തിലെ റെക്കോർഡ് ഭേദിച്ച ഫാന്റസി എപ്പിക് ലോകാഹ് ചാപ്റ്റർ 1: ചന്ദ്രയുടെ സ്രഷ്ടാക്കളായ വേഫെറർ ഫിലിംസിന്റെ സഹകരണത്തോടെയാണ് ഒരുക്കുന്നത്. ഈ ആഘോഷം ഒക്ടോബർ 31 മുതൽ നവംബർ 2 വരെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.
ചലച്ചിത്രത്തിൽ ഇഴചേർത്ത നാടോടിക്കഥകളിൽ നിന്നും ദൃശ്യ വിസ്മയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപം നൽകിയ ലോകാ ലാൻഡ് വണ്ടർലയെ കെട്ടുകഥകളുടെയും നിഗൂഢതയുടെയും ഒരു തുരുത്താക്കി മാറ്റുന്നു. വണ്ടർലയിൽ, ലോകാ ഫ്രാഞ്ചൈസിന്റെ അത്ഭുതലോകം വിപുലമായ അലങ്കാരങ്ങൾ, ഇന്ററാക്ടീവ് പ്രോപ്പുകൾ എന്നിവയിലൂടെ സജീവമാകും. ആധുനിക മായക്കഥകളുടെ കണ്ണിലൂടെ പുനർനിർമ്മിച്ച കേരളത്തിന്റെ കാലാതീതമായ നാടോടിക്കഥകളിലൂടെ സഞ്ചരിക്കുന്നതുപോലുള്ള അനുഭവം സന്ദർശകർക്ക് ലഭിക്കും.
ആഘോഷത്തിന്റെ ഭംഗി കൂട്ടിച്ചേർക്കുന്നതിനായി, വണ്ടർല മൂന്ന് ദിവസങ്ങളിലുടനീളം നിയോൺ തീം ഡിജെ നൈറ്റുകളും, ഒക്ടോബർ 31-ന് ലൈവ് വാട്ടർ ഡ്രംസ് പെർഫോർമൻസ് എന്നിവ ഒരുക്കിയിരിക്കുന്നു. സന്ദർശകരെ അത്ഭുതത്തിന്റെ ലോകത്തേക്ക് കൊണ്ടുപോകുന്ന വിധമാണ് ഓരോ പരിപാടിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ കൈകോർക്കലിനെക്കുറിച്ച് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു " വണ്ടർലയിൽ, ഞങ്ങൾ എപ്പോഴും സാങ്കൽപ്പികത, സംസ്‌കാരം, വിനോദം എന്നിവയെ ഏകീകരിക്കുന്ന പുതിയ വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പൂർണ്ണമായ പ്രതീകമാണ് ലോകാ ലാൻഡ്. വേഫെറർ ഫിലിംസുമായുള്ള ഈ കൂട്ടുകെട്ട് കേരളത്തിന്റെ മായിക ജനകീയ പാരമ്പര്യത്തെയും വണ്ടർലയിലെ ആവേശകരമായ അനുഭവങ്ങളെയും ഒന്നിപ്പിക്കുന്നു. ഈ ഹാലോവിനിൽ, ലോകാ ലാൻഡിൽ ഞങ്ങളുടെ സന്ദർശകർ മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ഹാലോവീൻ ആഘോഷങ്ങൾക്ക് പ്രത്യേക നിരക്കുകളൊന്നുമില്ല. സന്ദർശകർക്ക് സാധാരണ പാർക്ക് ടിക്കറ്റുകൾ ഉപയോഗിച്ച് ലോകാ ലാൻഡ് ആസ്വദിക്കാം. പാർക്ക് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാനും കഴിയും. കൂടാതെ വണ്ടർലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.wonderla.com/offer/lokahland-offer-ൽ ലഭ്യമായ Buy 2 Get 1 Free ഓഫറും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശകർക്ക് 0484-3514001 അല്ലെങ്കിൽ 75938 53107 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.