
കാനറാ ബാങ്ക് ഓഫീസർസ് അസ്സോസിയേഷന്റെ ആഭിമുഘ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി ശ്രീമതി. അഥീന എം വനിതാ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ 7.30 മണിക്ക് കാൽനട ജാഥ പാലക്കാട് കോട്ടയുടെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു.
കാനറാ ബാങ്കിലെ ജീവനക്കാർക്കും കുടുംബാങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പും നടത്തി.
കാനറാ ബാങ്ക് ഓഫീസർസ് അസ്സോസിയേഷനും മെട്രോപോളിസ് ലാബും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് കാനറാ ബാങ്ക് റീജിയണൽ ഓഫീസിൽ വച്ചു നടന്നു. കാലത്തു 9 മണിക്ക് ആരംഭിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.