തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ലൈഗിക അതിക്രമം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ളതിലാണ് കേസ്.
ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ അതിനുള്ള ഉത്തരമാണഅ ഇപ്പോൾ ഉയരുന്ന പരാതികൾ.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.