'പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പും ഉണ്ടായി': രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പോലീസിനെ അഭിനന്ദിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ | Rahul Mamkootathil

നിരവധി പേരാണ് പീഡനത്തിനിരയായത് എന്ന് അവർ പറഞ്ഞു
Women's Commission chairperson praises police in Rahul Mamkootathil case
Updated on

കോഴിക്കോട്: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ രൂക്ഷവിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. രാഹുൽ മാങ്കൂട്ടത്തിലിന്റേത് മനുഷ്യത്വ രഹിതമായ പീഡനമാണെന്നും പ്രതിയെ പിടികൂടിയ പോലീസ് നടപടി അഭിനന്ദനാർഹമാണെന്നും അവർ കോഴിക്കോട് പറഞ്ഞു.(Women's Commission chairperson praises police in Rahul Mamkootathil case)

പീഡനം മാത്രമല്ല, സാമ്പത്തിക തട്ടിപ്പും രാഹുൽ നടത്തിയെന്ന് സതീദേവി ചൂണ്ടിക്കാട്ടി. നിരവധി പെൺകുട്ടികൾക്ക് നേരെ മനുഷ്യത്വ രഹിതമായ അതിക്രമങ്ങളാണ് ഉണ്ടായത്. യുവതികളുടെ പണം പിടിച്ചുപറിക്കുന്ന സാഹചര്യവും ഉണ്ടായി. രാഹുലിനെതിരെ നേരത്തെ ലഭിച്ച പരാതികൾ വനിതാ കമ്മീഷൻ കൃത്യമായി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

പ്രതി എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് തെളിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിനെ അഭിനന്ദിക്കുന്നു. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായെന്നും സതീദേവി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com