

കോട്ടയം: ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നവ വനിതാ സംരംഭകർക്ക് പരിശീലനം നൽകുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്‌മെന്റും (KIED), എറണാകുളം സെന്റ്. തെരേസാസ് കോളജും ചേർന്നാണ് പരിശീലനം നൽകുക. (Training Programme)
നവംബർ 13 മുതൽ 15 വരെയാണ് പരിശീലന പരിപാടി നടക്കുക. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് വഴി നവംബർ 10 നു മുൻപ് അപേക്ഷിക്കണം.
ഫോൺ: 0484 2532890, 2550322, 9188922800.