വയനാട് : പനമരം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി യുവതികൾ. പരാതിയുമായി എത്തിയ തങ്ങളോട് പോലീസുകാർ മോശമായി പെരുമാറിയെന്നും, സി ഐ തെറി വിളിച്ചുവെന്നുമാണ് ആരോപണം.(Women protests against Panamaram Police)
പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത് മാത്തൂർ സ്വദേശികളായ രണ്ടു യുവതികളാണ്. തങ്ങളെ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.
ഒരു സംഘം ആളുകൾ വീട് ആക്രമിച്ചുവെന്ന ഇവരുടെ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. 8 ദിവസമായി കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. എന്നാൽ, ഈ ആരോപണം നിഷേധിക്കുകയാണ് പോലീസ്.