പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം: സംസ്ഥാന സർക്കാർ | Elections

സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി
Women pension scheme to provide Rs 1000 per month only after local body elections, says State government
Updated on

തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുടെ പേരിലുള്ള വ്യാജ അപേക്ഷാ വിതരണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികളിലാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വ്യാജ അപേക്ഷകളാണ് പലയിടങ്ങളിലും വിതരണം ചെയ്തതെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്.(Women pension scheme to provide Rs 1000 per month only after local body elections, says State government)

സംസ്ഥാനത്ത് നിലവിൽ സഹായം ലഭിക്കാത്ത പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. 35 നും 60 നും ഇടയിൽ പ്രായമുള്ള, നിലവിൽ മറ്റ് സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കാത്ത സ്ത്രീകൾ. എ.എ.വൈ. (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച്. (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പെൻഷൻ ലഭിക്കും.

ട്രാൻസ് വുമൺ അടക്കമുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവഴിക്കുക.

അതേസമയം, സംസ്ഥാനത്തെ എല്ലാ ക്ഷേമ പെൻഷനുകളുടെയും ഈ മാസത്തെ വിതരണം ഡിസംബർ 15 മുതൽ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ വിതരണം. സംസ്ഥാനത്ത് 62 ലക്ഷം ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. 1045 കോടി രൂപയാണ് ധനവകുപ്പ് ഇതിനായി അനുവദിച്ചത്. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക നേരിട്ട് എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related Stories

No stories found.
Times Kerala
timeskerala.com