എറണാകുളം : പണിക്കിടെ മലയിൽ നിന്ന് പാറ ഇടിഞ്ഞ് വീണ് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് ആണ് സംഭവം. (Women injured after rock falls onto them during work)
പരിക്കേറ്റത് രമണി, തങ്കമണി എന്നിവർക്കാണ്. തൊഴിലിടത്തിൽ പണിയെടുക്കുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞു വീഴുകയായിരുന്നു. ഇവർ പാറക്കൂട്ടത്തിനിടയിൽ പെട്ടു. മലയിൽ നിന്നും പാറ ഇടിഞ്ഞു വീണത് വലിയ ശബ്ദത്തോടെയാണ്.
നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. രമണിയുടെ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റു. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.