

സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുള്ള ആരോഗ്യത്തെയും പോഷകാഹാരത്തെയും കുറിച്ച് സമഗ്രമായ ചർച്ചകൾ സംഘടിപ്പിച്ച് 'ആസ്റ്റർ ന്യൂട്രികോൺ 2025: ഹെർ ന്യൂട്രീഷൻ സമ്മിറ്റ്'. ആസ്റ്റർ മെഡ്‌സിറ്റി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ദേശീയ സമ്മേളനം അരങ്ങേറിയത്. രാജ്യസഭാംഗം അഡ്വ. ജെബി മേത്തർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഎംഎസ് ഡോ. ദിലീപ് പണിക്കർ, ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റെട്രിക്‌സ് വിഭാഗം മേധാവി ഡോ. സെറീന ഖാലിദ്, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് എം.എസ്. സൂസൻ ഇട്ടി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. (Summit)
സ്ത്രീകളുടെ ആരോഗ്യത്തിലെയും പോഷകാഹാരത്തിലെയും നിർണ്ണായക വശങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ, വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, വിദ്യാർത്ഥികൾ ഉൾപ്പടെ ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
വിവിധ സെഷനുകൾക്ക് വെൽക്കെയർ ഹോസ്പിറ്റൽ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ. ബോബി മാത്യു, ഇഎംസി സീനിയർ ഡയറ്റീഷ്യൻ ഡോ. സിന്ധു എസ്, ചെന്നൈ ആർട്ട് ഓഫ് ഈറ്റിംഗ് സ്ഥാപക ഷൈനി സുരേന്ദ്രൻ, കൊച്ചി റിനൈ മെഡിസിറ്റിയിലെ കൺസൾട്ടന്റ് റീപ്രൊഡക്റ്റീവ് മെഡിസിൻ ഡോ. ജിഷ വർഗീസ്, ചെന്നൈ അപ്പോളോ ഹോസ്പിറ്റൽസ് ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. ലേഖ ശ്രീധരൻ, ഹൈദരാബാദ് ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ. ലത ശശി, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. ജ്യോതി എസ്. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.