Women : മുഖാമുഖം പരിപാടിയുമായി കേരള വനിതാ കമ്മീഷൻ: ലക്ഷ്യം സ്ത്രീ ശാക്തീകരണം, നാളെ തുടക്കം

Women : മുഖാമുഖം പരിപാടിയുമായി കേരള വനിതാ കമ്മീഷൻ: ലക്ഷ്യം സ്ത്രീ ശാക്തീകരണം, നാളെ തുടക്കം

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ മൂന്ന് ദിവസങ്ങളിലായി പരിപാടികൾ സംഘടിപ്പിക്കും. നാളെയാണ് പരിപാടികൾ തുടങ്ങുന്നത്.
Published on

തിരുവനന്തപുരം : കേരള വനിതാ കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണം ശക്തമാക്കുന്നതിന് വേണ്ടിയാണിത്. (Women empowerment in Kerala)

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ മൂന്ന് ദിവസങ്ങളിലായി പരിപാടികൾ സംഘടിപ്പിക്കും. നാളെയാണ് പരിപാടികൾ തുടങ്ങുന്നത്.

സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലേക്കി പരിഹാര മാർഗം സർക്കാരിലേക്ക് ശുപാർശയായി സമർപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Times Kerala
timeskerala.com