തിരുവനന്തപുരം : വിശ്രമത്തിനിടെ തെങ്ങ് കടപുഴകി തലയിലേക്ക് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ ആണ് സംഭവം. ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. (Women dies after coconut tree falls on their head)
കാപ്പി കുടിച്ച് വിശ്രമിക്കുകയായിരുന്ന അവസരത്തിലാണ് ദുരന്തം ഇവരെ തേടിയെത്തിയത്.കൂടെയുണ്ടായിരുന്ന 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. സ്ഥലത്ത് 48 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.