വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

self-employment
Published on

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18-നും 45-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലന പരിപാടിയില്‍ 30 പേര്‍ക്കാണ് അവസരം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായവരെയാണ് തിരഞ്ഞെടുക്കുക. പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, നിലവില്‍ തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. സംരംഭകത്വ വികസന പരിശീലനത്തോടൊപ്പം ജീവിത സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനും, സ്വയം തീരുമാനമെടുക്കാനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കും. 12 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2400 രൂപ യാത്രാബത്തയും ലഭിക്കും. പാലക്കാട് ജില്ലയില്‍ സെപ്റ്റംബര്‍ മാസത്തിലാണ് പരിശീലനം നടക്കുന്നത്. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക വരുമാനം എന്നിവ ഉള്‍പ്പെടുത്തി) 2025 ആഗസ്റ്റ് 15-നകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോ ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, ചുണ്ണാമ്പുതറ, വടക്കുംതറ പി.ഒ., പാലക്കാട് - 678012. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0491 2544090, 949694090.

Related Stories

No stories found.
Times Kerala
timeskerala.com