പാലക്കാട് : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് ക്രൂര മർദ്ദനം. നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.
പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന (48 ) വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് സ്ത്രീകൾ ചോദ്യം ചെയ്തതിന് പിന്നാലെ മർദ്ദനം ഉണ്ടായത്.
സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ പോലീസ് ചുമത്തി.