തൃശൂർ : മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ. രണ്ടു യുവതികളാണ് നാട്ടികയിൽ നടന്ന സംഭവത്തിൽ പിടിയിലായത്. (Women among three arrested in Thrissur )
വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത് ഷിബിൻ (22), സ്വാതി (28), ഹിമ (25) എന്നിവരെയാണ്. സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാളെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ പ്രതികളാണിവർ.