

കൊച്ചി: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാഴ്ചപരിമിതര്‍ക്കായുള്ള പ്രഥമ വനിതാ ടി20 വേള്‍ഡ് കപ്പിലെ ഇന്ത്യന്‍ ടീമിന് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിന്തുണയ്ക്കുന്നു. സമര്‍ത്ഥനം ട്രസ്റ്റ് ഫോര്‍ ദി ഡിസേബിള്‍ഡിന്‍റെ ക്രിക്കറ്റ് സംരംഭമായ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ(സിഎബിഐ) യുടെ സഹകരണത്തോടെയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇതില്‍ പങ്കാളിയാകുന്നത്. വൈവിധ്യം, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, കായിക മേഖലയുടെ മാറ്റം എന്നിവയോടുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം. (IndusInd Bank)
ഇന്ത്യ, ഓസ്ട്രേലിയ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യുഎസ്എ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ന്യൂഡല്‍ഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
കാഴ്ചപരിമിതര്‍ക്കായുള്ള പ്രഥമ വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കോര്‍പ്പറേറ്റ്, കൊമേഴ്സിയല്‍ ആന്‍റ് റൂറല്‍ ബാങ്കിംഗ് മേധാവി സഞ്ജീവ് ആനന്ദ് പറഞ്ഞു. സിഎബിഐയുമായുള്ള തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തടസ്സങ്ങള്‍ക്കപ്പുറം പ്രതിഭകളെ വളര്‍ത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ കായികതാരങ്ങള്‍ ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ അവരോടൊപ്പം ബഹുമാനിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.