തിരുവനന്തപുരം : ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. (Woman's suicide in Trivandrum)
കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്‌ലിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസിൽ പ്രതി ചേർത്തത്. വായ്പ ശരിയാകാമെന്ന രീതിയിൽ സ്ത്രീയെ സമീയോജിച്ച ഇയാൾ നിരന്തരം മോശമായി പെരുമാറി എന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
പോലീസ് ഇയാളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇയാൾ നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ്. ആരോപണം ഇയാൾ നിഷേധിച്ചു.